കൊച്ചി: കൊച്ചിയിൽ ക്രിസ്മസ് ദിനത്തിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. കരുമുകൾ ചെങ്ങാട്ട് കവലയിൽ കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തവരെ വീട്ടിൽ കയറി വെട്ടി. ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു.
കാൽപാദത്തിനു വെട്ടേറ്റ വേളൂർ സ്വദേശി ആന്റോ ജോർജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. തലയ്ക്ക് വെട്ടേറ്റ ജിനു കുര്യാക്കോസ്, ശരീരത്തിൽ വെട്ടേറ്റ എൽദോസ് കോണിച്ചോട്ടിൽ, ജോർജ് വർഗീസ് എന്നിവർ കരുമുകളിനു സമീത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ചെങ്ങനാട്ടിൽ ലഹരി വസ്തുക്കളുടെ ഇടപാട് നടത്തുന്നവരെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണു വൈകിട്ടു ഗുണ്ടാസംഘം എത്തി തീർത്തതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ ഒരാളെ അമ്പലമേട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post