തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഭീതി വിതച്ച് ഗുണ്ടാസംഘങ്ങൾ വിളയാട്ടം തുടരുന്നു. വട്ടിയൂര്‍ക്കാവിന് സമീപം കാച്ചാണി സ്‌കൂള്‍ ജങ്ഷനില്‍ ശനിയാഴ്ച രാത്രി ഗുണ്ടാസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. ഇരുകൂട്ടരും പരസ്പരം സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. ബൈക്കിലെത്തിയ ഇരുസംഘങ്ങളും സ്‌കൂള്‍ ജങ്ഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഏറ്റുമുട്ടുകയായിരുന്നു. കുത്തേറ്റവരെ ഗുണ്ടാസംഘങ്ങള്‍ തന്നെ എടുത്തു കൊണ്ട് പോയി.
അരുവിക്കര പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും അക്രമത്തില്‍ ഏര്‍പ്പട്ടവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം റൂറല്‍ എസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു. ലഹരി ഉപയോഗിച്ച ശേഷമുള്ള ആക്രമണമാണ് നടന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി തിരുവനന്തപുരത്ത് തുടര്‍ച്ചയായി ഗുണ്ടാ ആക്രമണങ്ങള്‍ നടക്കുന്നതിൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്.
Discussion about this post