ഡൽഹി: പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ഉൾപ്പെടെ നിരവധി പേർ ബിജെപിയിൽ ചേർന്നു. മോംഗിയക്ക് പുറമെ ഖാദിയാനിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ ഫതെ ബജ്വ, ശ്രീ ഹർഗോബിന്ദ് സാഗറിൽ നിന്നുമുള്ള ബല്വീന്ദർ സിംഗ് ലഡ്ഡി എന്നിവരും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന്റെ സാന്നിദ്ധ്യത്തിൽ ബിജെപിയിൽ ചേർന്നു.
കൂടാതെ ശിരോമണി അകാലിദൾ നേതാവ് ഗുർതേജ് സിംഗ് ഗുന്ധിയാന, യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് പഞ്ചാബ് പ്രസിഡന്റ് കമൽ ബക്ഷി, പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി അഭിഭാഷകൻ മധുമീത്, പൊതുപ്രവർത്തകൻ നിഹാൽ സിംഗ് വാല, ജഗ്ദീപ് സിംഗ് ധലിവാൾ, സംഗൂർ മുൻ എം പി രാജ്ദേവ് ഖൽസി തുടങ്ങിയവരും ബിജെപിയിൽ ചേർന്നു.
‘പഞ്ചാബിലെ ജനങ്ങളെ സേവിക്കാൻ വേണ്ടിയാണ് ഞാൻ ബിജെപിയിൽ ചേരുന്നത്. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കാൻ കൊള്ളാവുന്ന മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇന്ന് രാജ്യത്തില്ല.‘ ബിജെപി അംഗത്വം സ്വീകരിച്ചു കൊണ്ട് ദിനേശ് മോംഗിയ പറഞ്ഞു.
Discussion about this post