തിരുവനന്തപുരം: തലസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടർക്കഥയാകുന്നു. തിരുവനന്തപുരത്ത് പതിനേഴുകാരനെ വിവസ്ത്രനാക്കി പീഡിപ്പിച്ചതായി പരാതി. പരാതിപ്പെട്ടിട്ടും പോലീസ് കേസ് എടുത്തിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
കുളിക്കാന്‍ പോയ സമയത്ത് സമീപത്തുണ്ടായിരുന്നവർ ആണ് കുട്ടിയെ പീഡിപ്പിച്ചത്. വെള്ളറ വാഴിച്ചാല്‍ മാടശ്ശേരി തോട്ടില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ആൺകുട്ടിയെ തോടിനു സമീപത്തുണ്ടായിരുന്ന സാമൂഹിക വിരുദ്ധര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു.
കുട്ടിയെ സംഘം ർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. തോടിന് സമീപമിരുന്ന് മദ്യപിക്കുകയായിരുന്ന സംഘം കുട്ടിയെ കത്തികാണിച്ച് അടുത്തേക്ക് വിളിപ്പിച്ചു. ശേഷം വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ട് മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
കുട്ടിയുടെ വായിൽ ബലം പ്രയോഗിച്ച് മദ്യം ഒഴിച്ചു കൊടുക്കുകയായിരുന്നു. ഉച്ചയോടെ ആരംഭിച്ച ശാരീരിക പീഡനം സന്ധ്യയ്ക്കാണ് അവസാനിപ്പിച്ചതെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്. കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും മാതാപിതാക്കള്‍ പറയുന്നു.
പത്തിലേറെ പേരടങ്ങുന്ന സംഘമാണ് കുട്ടിയെ മർദ്ദിച്ചത്. പരിക്കേറ്റ കുട്ടിയെ വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Discussion about this post