മാറാട്: മത്സ്യബന്ധനത്തിനിടെ കടലിൽ വള്ളം മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യബന്ധന തൊഴിലാളിക്ക് രക്ഷകരായി യുവാക്കൾ. മാറാട് നേരെ കടലിൽ വെച്ച് സൈന ഫാരിസ എന്ന വള്ളം മറിഞ്ഞു കടലിൽ അകപ്പെട്ടു മരണത്തോട് മല്ലിട്ട ഉമ്മർ എന്ന മത്സ്യതൊഴിലാളിയെയാണ് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി യുവാക്കൾ രക്ഷപ്പെടുത്തിയത്. മാറാട് സ്വദേശികളായ ഷിംജിത്ത്, സാബു, മഹേഷ് എന്നിവരാണ് നാടിന്റെ ഹീറോകൾ ആയിരിക്കുന്നത്.
നിസ്വാർത്ഥ സേവനത്തിലൂടെയും ജീവൻ പണയപ്പെടുത്തിയ സാഹസികതയിലൂടെയും നാടിന്റെ അഭിമാനമായി മാറിയ ഇവർക്ക് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്. നിരവധി പേരാണ് ഇവരുടെ ധീരകൃത്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post