ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നികുതി വർദ്ധനവും മൂലം നട്ടം തിരിയുന്ന പാക് ജനതക്ക് ഇരുട്ടടിയായി ഇമ്രാൻ ഖാൻ സർക്കാരിന്റെ പുതിയ തീരുമാനം. വൈദ്യുതി നിരക്കും കുത്തനെ കൂട്ടാൻ പാക് സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ മാസം യൂണിറ്റിന് 4.74 രൂപ കൂട്ടിയതിന് പിന്നാലെയാണ് ഇത്.
ജൂലൈയിലും വൈദ്യുതി നിരക്ക് യൂണിറ്റിന് 2.64 രൂപ വർദ്ധിപ്പിച്ചിരുന്നു. യൂണിറ്റിന് 4.33 രൂപ വർദ്ധിപ്പിക്കാനാണ് പുതിയ തീരുമാനം. ജനുവരി 12ഓടു കൂടി നിരക്കു വർദ്ധന പ്രാബല്യത്തിൽ വന്നേക്കുമെന്ന് ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു.
നിരക്ക് വർദ്ധനവിലൂടെ 17.85 ബില്ല്യൺ രൂപയുടെ അധിക ഭാരമാണ് ജനങ്ങൾക്ക് മേൽ വീഴുന്നത്. ഇതിനിടെ പാകിസ്ഥാനിൽ പെട്രോൾ വില വർദ്ധനയും രൂക്ഷമായി തുടരുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 4 രൂപയും മണ്ണെണ്ണ ലിറ്ററിന് 3.95 രൂപയും കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു.
Discussion about this post