അരുണാചൽ പ്രദേശിലെ പതിനഞ്ച് സ്ഥലങ്ങൾക്ക് ചൈന പേരിട്ടു എന്ന വാർത്തയ്ക്ക് പിന്നാലെ ചൈനയിലെ സ്ഥലങ്ങളുടെ പേരുകൾ കൂട്ടത്തോടെ മാറ്റി ട്രോളന്മാർ. കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന ചൈനയുടെ തലസ്ഥാനമായ ബീജിംഗിനെ ഭുജംഗ് നഗർ ആക്കിയാണ് ഹർപ്രീത് എന്നയാൾ ട്വിറ്ററിൽ പ്രതികരിച്ചത്. കൂടാതെ ലാസയെ ലക്ഷ്മൺഗഢും ടിബറ്റിനെ തിവതിയാനഗറും ആക്കിയിട്ടുണ്ട്.
സിൻജിയാംഗിന്റെ പേര് ശിവഗംഗാ നഗറും ഷാംഗ്ഹായ് യുടെ പേര് ശനിഗഢും ചോംക്യുംഗിന്റെ പേര് ചന്ദ്രകുണ്ഡും ആക്കിയിട്ടുണ്ട്. ദോംഗുവാനെ ദ്രോണഗിരിയും ഗുവാംഗ്ഷോയെ ഗണപതിപുരവും ആക്കിയാണ് ട്രോളന്മാരുടെ മറുപടി.
ട്വീറ്റുകൾക്ക് കിട്ടിയ ആവേശഭരിതമായ സ്വീകരണം കണക്കിലെടുത്ത് ചൈനയെ ചീനാ പ്രദേശ് ആക്കിയ ട്രോളന്മാർ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിനെ ശ്രീ ജഡാശങ്കർ ആക്കിയിട്ടുണ്ട്.
അതേസമയം അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയത് കൊണ്ട് ആ സ്ഥലത്തിന് മേൽ ചൈനക്ക് അധികാരമുണ്ട് എന്ന് പറയാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈന മാറ്റിയ പേരുകൾ ഇന്ത്യ എന്നല്ല മറ്റൊരു രാജ്യങ്ങളും അംഗീകരിക്കത്ത സ്ഥിതിക്ക് അവരുടെ നീക്കം വെള്ളത്തിൽ വരച്ച വരയായി പരിഹസിക്കപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post