തിരുവനന്തപുരം: കോൺഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടത് പക്ഷത്തിനു കഴിയില്ലെന്ന് സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഇടത് പക്ഷത്തിനു അതിനുള്ള കെൽപ് ഇല്ല. അതുകൊണ്ട് കോൺഗ്രസ് തകർന്നു പോകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
കോൺഗ്രസ് പാർട്ടിക്ക് അപചയം ഉണ്ടായിട്ടുണ്ട്. കോൺഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാൽ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോൺഗ്രസ്സിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ. ഇതായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകൾ.
കൊച്ചിയിൽ പി ടി തോമസ് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
Discussion about this post