കണ്ണൂർ : പ്ലസ് ടു വിദ്യാര്‍ത്ഥിയെ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ധര്‍മ്മടം സ്വദേശിയായ അദിനാനാണ് മരിച്ചത്. ധര്‍മ്മടം എസ്.എന്‍. ട്രസ്റ്റ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. അദിനാനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുട്ടി കുറേ കാലമായി ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട് കഴിയുകയായിരുന്നു. ഇതിന് മുന്‍പും അദിനാന് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്ന് കുട്ടിയുടെ വീട്ടുകാര്‍ മൊഴി നല്കി. ഒരു മാസം മുമ്പ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഒരു മാസമായി അദിനാന് സ്കൂളില്‍ പോയിരുന്നില്ല. കുട്ടി വീട്ടില്‍ തന്റെ മുറിക്കുള്ളില്‍ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു എന്നും വീട്ടുകാര്‍ പറഞ്ഞു.
അദിനാന്റെ മൊബൈല്‍ അടിച്ച് തകര്‍ത്ത നിലയിലാണ് കണ്ടെത്തിയിത്. ഫോണ്‍ തകര്‍ത്തതിന് ശേഷമായിരിക്കാം വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് എന്നാണ് പോലീസിന്റെ നിഗമനം. ഓണ്‍ലൈനിലൂടെയാണ് വിഷം വാങ്ങിയത് എന്നും സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post