Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഗഗനയാൻ പദ്ധതിയ്ക്ക് അഭിമാന നേട്ടം: വികാസ് എഞ്ചിനുകൾ വിജയകരമായി പരീക്ഷണം പൂർത്തിയാക്കി: പുതിയ ചെയർമാൻ ചുമതലയേറ്റതിനു പിന്നാലേ ഇരട്ടിമധുരമായി പരീക്ഷണ വിജയം

by Brave India Desk
Jan 14, 2022, 07:02 am IST
in India, Defence
Indian Space Research Organisation (ISRO) has successfully conducted qualification tests of the Cryogenic Engine for Gaganyaan human space programme

Indian Space Research Organisation (ISRO) has successfully conducted qualification tests of the Cryogenic Engine for Gaganyaan human space programme.

Share on Facebook
Tweet
WhatsApp
Telegram

സ്വന്തമായി മനുഷ്യബഹിരാകാശയാത്ര നടത്താനുള്ള ഭാരതത്തിന്റെ സ്വപ്നപദ്ധതിയായ ഗഗനയാൻ ചരിത്രപ്രധാനമായ ഒരു നാഴികക്കല്ല് കൂടെ താണ്ടിയിരിക്കുന്നു. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐ എസ് ആർ ഓ  വിക്ഷേപണ സമുച്ചയത്തിൽ ഗഗനയാന പദ്ധതിയുടെ ക്രയോജനിക് എഞ്ചിൻ വിജയകരമായി പരീക്ഷണം പൂർത്തിയാക്കി.

720 സെക്കന്റുകൾ വിജയകരമായി പ്രവർത്തിപ്പിച്ച ക്രയോജനിക് എഞ്ചിൻ അതിന്റെ പരീക്ഷണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രോ പത്രക്കുറിപ്പിൽ അറിയിച്ചു. കണക്കുകൂട്ടിയ എല്ലാ ലക്ഷ്യങ്ങളും വ്യത്യാസങ്ങളൊന്നും ഇല്ലാതെ തന്നെ പരീക്ഷണത്തിൽ പൂർത്തിയാക്കി. മുഴുവൻ സമയവും ക്രയോജനിക് എഞ്ചിൻ കാര്യക്ഷമമായി പ്രവർത്തനം നടത്തി. മനുഷ്യരെ സ്വന്തമായി ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ചരിത്രപരമായ ശ്രമങ്ങൾക്ക് വലിയൊരു മുന്നേറ്റമാണ് ഈ പരീക്ഷണവിജയം.

Stories you may like

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

ജിയോസിങ്ക്രൊണസ് സാറ്റലൈറ്റ് വെഹിക്കിൾ (Geosynchronous Satellite Launch Vehicle (GSLV)) മാർ 3 ആണ് ഗഗനയാൻ പദ്ധതിയുടെ ബഹിരാകാശവാഹനം. രണ്ട് ക്രയോജനിക് എഞ്ചിനുകളാവും അതിൽ ഉപയോഗിക്കുക. ഐ എസ് ആർ ഓ തന്നെ വികസിപ്പിച്ച ഈ എഞ്ചിനുകൾ വികാസ് എഞ്ചിനുകൾ എന്നാണ് അറിയപ്പെടുന്നത്.  12,400 കോടി രൂപയോളം ചിലവാണ് ഗഗനയാൻ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ഈ വർഷം ജൂണിലാണ് നാം ഇതിന്റെ ആദ്യ ബഹിരാകാശപരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വിക്രം അംബാലാൽ സാരാഭായി എന്ന പേരിൽ നിന്നാണ് വികാസ് ( VIKram Ambalal Sarabhai) എന്ന് നമ്മുടെ ക്രയോജനിക് എഞ്ചിനുകൾക്ക് നാമകരണം ചെയ്തിട്ടുള്ളത്.

ബാംഗ്ളൂരിലെ സതീശ് ധവാൻ സ്പേസ് സെന്ററിൽ ബഹിരാകാശയാത്രികരുടെ പരിശീലനം ത്വരിതഗതിയിൽ നടന്നുകൊണ്ടിരിയ്ക്കുകയാണ്. തിരഞ്ഞെടുത്ത നാല് ബഹിരാകാശയാത്രികർ കഴിഞ്ഞവർഷം മാർച്ച് മാസത്തിൽ റഷ്യയിൽ നിന്ന് ഒരുകൊല്ലം നീണ്ടുനിന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഭാരതീയ വ്യോമസേനയിലെ മൂന്ന് വിങ്ങ് കമാൻഡർമാരും ഒരു ഗ്രൂപ്പ് ക്യാപ്റ്റനുമാണ് ബഹിരാകാശയാത്രയ്ക്ക് ഒരുങ്ങുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജി എസ് എൽ വി മാർക്ക് 3 ബഹിരാകാശ യാനത്തിന്റെ പ്രൊജക്ട് ഡയറക്ടർ ആയിരുന്ന എസ് സോമനാഥ് ഐ എസ് ആർ ഓ ചെയർമാൻ ആയി ചുമതലയേറ്റതിനു തൊട്ടു പിന്നേ ക്രയോജനിക് എഞ്ചിൻ പരിക്ഷണം വിജയകരമായി പൂർത്തിയാക്കിയത് ഐ എസ് ആർ ഓയ്ക്കും വികാസ് എഞ്ചിൻ ടീം അംഗങ്ങൾക്കും ഇരട്ടിമധുരമായി. മലയാളിയായ എസ് സോമനാഥ് തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ Liquid Propulsion Systems Centre (LPSC) ഡയറക്ടർ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഗഗനയാൻ പദ്ധതിയുടെ എഞ്ചിനുകളുടെ ഗവേഷണവും വികസനവും നടന്നത്.

Tags: Vikas EngineIndian Space and Research OrganisationS SomanathisroGaganyanGaganyaanGSLV Mk III
Share1
Tweet
Send
Share

Latest stories from this section

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

Latest News

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

തുടർച്ചയായി ബെഞ്ചിൽ; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി 15-കാരൻ വൈഭവ് സൂര്യവംശി

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies