കോട്ടയം: ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് മുപ്പതിലേറെ യാത്രക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെ ആയിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി മാട്ടുപ്പെട്ടിക്ക് പോകുകയായിരുന്ന ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് എം.സി.റോഡില്‍ ഗതാഗതം സ്തംഭിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
പരിക്കേറ്റ യാത്രക്കാരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post