കണ്ണൂര്‍: ഇരിട്ടി മണിക്കടവില്‍ ഹലാല്‍ ഭക്ഷണം ക്രിസ്ത്യന്‍ വിരുദ്ധമാണെന്ന പരാമർശം നടത്തിയ വൈദികനെതിരെ കേസ്. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാ. ആന്റണി തറക്കടവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹത്തില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
പള്ളി തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തില്‍ ഹലാല്‍ വിശദീകരണത്തിനിടെയാണ് വൈദികന് ചില പരാമര്‍ശങ്ങള്‍ നടത്തിയത്. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പുറമേ ഹലാല്‍ ഭക്ഷണം ക്രിസ്ത്യന്‍ വിരുദ്ധമാണെന്നായിരുന്നു ഫാ. ആന്റണി നടത്തിയ പ്രഭാഷണത്തില്‍ ഉണ്ടായിരുന്നത്.
ഇരിട്ടി കുന്നോത്ത് സെമിനാരിയില്‍ മതപഠനം നടത്തുന്നവര്‍ക്ക് ക്ലാസ് എടുക്കുന്ന അധ്യാപകനാണ് ഫാ. ആന്റണി തറക്കടവില്‍.
Discussion about this post