ഭോപാൽ: മധ്യപ്രദേശിലെ രണ്ട് സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള നിർദേശത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. ഹോശംഗബാദ് ഇനി മുതൽ നർമ്മദാപുരം എന്ന് അറിയപ്പെടും. ബബായ് ഇനി മുതൽ മഖാൻ നഗർ എന്ന പേരിലായിരിക്കും അറിയപ്പെടുക.
ഫെബ്രുവരി 7 മുതൽ സ്ഥലനാമ മാറ്റം ഔദ്യോഗികമായി നിലവിൽ വരും. പേര് മാറ്റാനുള്ള നിർദേശം അംഗീകരിച്ച കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നതായി ശിവരാജ് സിംഗ് ചൗഹാൻ ട്വീറ്റ് ചെയ്തു.
മധ്യപ്രദേശിന്റെ ജീവരേഖയാണ് നർമദ നദി. നർമ്മദാപുരം എന്ന ഈ പേര് മാറ്റം എന്തുകൊണ്ടും ഉചിതമാണ്. പ്രമുഖ കവി മഖൻലാൽ ചതുർവേദിയുടെ ജന്മദേശമാണ് ബബായ്. അതുകൊണ്ട് മഖാൻ നഗർ എന്ന പേരും സ്ഥലത്തിന് അനുയോജ്യമാണെന്ന് ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.
Discussion about this post