ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി മികച്ച വിജയം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ചയോ ഏകാധിപത്യമോ അല്ല, കൂട്ടായ്മയാണ് ബിജെപിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആകമാനം ബിജെപി തരംഗം പ്രകടമാണ്. ബിജെപിയുടെ വിജയം വലിയ ഭൂരിപക്ഷത്തിലായിരിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കാർഷിക നിയമങ്ങൾ കൊണ്ടു വന്നത് കർഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ അവ പിൻവലിച്ചത് രാജ്യതാത്പര്യം മുൻനിർത്തി ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുൻപ് ഉത്തർ പ്രദേശ് ഭരിച്ചിരുന്ന പാർട്ടികൾ ഗുണ്ടാരാജാണ് നടത്തിയിരുന്നത്. എന്നാൽ ബിജെപി സർക്കാർ ശക്തമായ നടപടികളിലൂടെ സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിച്ചു. ഇന്ന് ഇരുട്ടിൽ പോലും ഒറ്റയ്ക്ക് പുറത്തിറങ്ങാൻ സാധിക്കുന്നുവെന്ന് സ്ത്രീകൾ പറയുന്നു. ഈ വിശ്വാസമാണ് വോട്ടിലൂടെ പ്രകടമാകാൻ പോകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post