അൽമോറ: എല്ലാവർക്കും വികസനം എന്നതാണ് ബിജെപി നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ എല്ലാവരെയും വിഭജിക്കുക, ഒരുമിച്ച് കൊള്ളയടിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകുന്ന സർക്കാരുകളെയാണ് സംസ്ഥാനങ്ങൾ തെരഞ്ഞെടുക്കുന്നത്. ഉത്തർ പ്രദേശിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം ബിജെപി വലിയ ആത്മവിശ്വാസത്തിലാണ്. റെക്കോർഡ് ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് ബിജെപി അവിടെ പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡിലെ അതിർത്തി ഗ്രാമങ്ങളെ അവഗണിച്ച മുൻ സർക്കാരുകളെ പ്രധാനമന്ത്രി വിമർശിച്ചു. ഈ ഗ്രാമങ്ങൾക്ക് വേണ്ടി ബിജെപി പ്രത്യേക പദ്ധതി തയ്യാറാക്കി. ഇതിന്റെ ഫലം മാത്രം മതി ജനങ്ങൾക്ക് ബിജെപിയെ തെരഞ്ഞെടുക്കാനെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post