ഡൽഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഡ്രസ് കോഡ് വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഡ്രസ് കോഡ് വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സമത്വവും സാഹോദര്യവും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താനാണ് ഇതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഹിജാബ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിവാദങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഹർജി.
Discussion about this post