ഡൽഹി: തമിഴ്നാട്ടിൽ മതപരിവർത്തനം ചെറുത്ത പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി. കേസ് സിബിഐക്ക് വിട്ട മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. മദ്രാസ് ഹൈക്കോടതിയുടെ വിധി അനുസരിച്ച് അന്വേഷണം നടക്കട്ടെയെന്ന് കോടതി വ്യക്തമാക്കി.
സംഭവം തമിഴ്നാട് സർക്കാരിന്റെ അഭിമാന പ്രശ്നമായി കാണേണ്ടതില്ല. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എത്രയും വേഗം സിബിഐക്ക് കൈമാറണം. മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും സിബിഐ അന്വേഷിക്കട്ടെയെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവർ വ്യക്തമാക്കി.
നേരത്തെ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസ് സിബിഐക്ക് കൈമാറാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ ഹർജിയിലായിരുന്നു നടപടി. സ്കൂൾ അധികൃതർ ക്രിസ്തു മതം സ്വീകരിക്കാൻ നിർബ്ബന്ധിക്കുന്നതായി കാണിച്ച് ആത്മഹത്യ ചെയ്ത 17 വയസ്സുകാരിയുടേതായി ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Discussion about this post