ബംഗലൂരു: മീഡിയ വണ്ണിനെ തകർക്കാനുള്ള നീക്കം ചെറുക്കണമെന്ന് ബംഗലൂരു സ്ഫോടന കേസ് പ്രതി അബ്ദുൾ നാസർ മദനി. ചുരുങ്ങിയ നാളുകൾ കൊണ്ട് കേരളത്തിലെ വാർത്താ മാദ്ധ്യമങ്ങളിൽ മീഡിയാ വൺ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചുവെന്ന് മദനി പറഞ്ഞു.
അതേസമയം ദേശസുരക്ഷ മുൻനിർത്തി മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. നിരോധനം ശരിവെച്ച സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. വാദത്തിന് ശേഷം വിധി പറയാൻ കേസ് മാറ്റി വെച്ചിരിക്കുകയാണ്. വിധി വരുന്നത് വരെ ചാനലിനുള്ള വിലക്ക് തുടരും.
മീഡിയ വണ്ണിനെതിരായ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഗൗരവമുള്ളതാണെന്ന് കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. ഇത് ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും അംഗീകരിച്ചിരുന്നു.
Discussion about this post