തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചുവെങ്കിലും നയത്തിൽ ഒരു മാറ്റത്തിനും തയ്യാറാകാതെ പിണറായി സർക്കാർ. നഗരസഭാ അധ്യക്ഷര്‍ക്കും ഇനി സ്വന്തം ഇഷ്ടപ്രകാരം പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കാം. കരാര്‍ വ്യവസ്ഥയില്‍ ദിവസ വേതനത്തില്‍ ശമ്പളം നൽകാനും അനുമതിയായി.
ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ എൽഡി ക്ലർക് ലിസ്റ്റിൽ ഉള്ളവരെയാണ് സാധാരണയായി നഗരസഭാ അധ്യക്ഷരുടെ പിഎ ആയി നിയമിക്കുന്നത്. പുതിയ ഉത്തരവോടെ ഈ സ്ഥിതി ഇനി അവസാനിക്കും. സർക്കാർ സർവീസിനു പുറത്തുള്ളൊരാളെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കാൻ പുതിയ ഉത്തരവ് പ്രകാരം അവസരം ലഭിക്കും.
പഴ്സണൽ സ്റ്റാഫായി രാഷ്ട്രീയമായി താൽപര്യമുള്ളയാളെ നിയമിക്കാനും പുതിയ ഉത്തരവ് പ്രകാരം സാധിക്കും. മന്ത്രിമാർ പഴ്സനൽ സ്റ്റാഫുമാരെ നിയമിക്കുന്നതു പാർട്ടി കേഡർമാരെ വളര്‍ത്താനാണെന്നു ഗവർണർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതേ മാതൃകയിൽ തദ്ദേശ സ്ഥാപനങ്ങളിലും രാഷ്ട്രീയ നിയമനങ്ങളുടെ അതിപ്രസരത്തിന് കളമൊരുങ്ങുന്നതാണ് പുതിയ ഉത്തരവ്.
Discussion about this post