മോസ്കോ: യുക്രൈനെതിരെ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെ റഷ്യൻ സൈന്യം ക്രമറ്റോസ്കിൽ വ്യോമാക്രമണം ആരംഭിച്ചു. കീവിലും കാര്‍ക്കിവിലും ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോർട്ടുണ്ട്. റഷ്യൻ സൈന്യം അതിവേഗം ഡോൺബാസ്കിലേക്ക് നീങ്ങുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://twitter.com/BNONews/status/1496690850675535873?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1496690850675535873%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fairt-strike-at-at-kramatorsk-putin-advices-not-to-defend-1.7289610
ഉക്രെയിനിലെ സൈനിക നിർവ്യാപനമാണ് സൈനിക നീക്കത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പുടിൻ നേരത്തേ അറിയിച്ചിരുന്നു. ആയുധംവെച്ച് കീഴടങ്ങാനാണ് യുക്രൈന്‍ സൈനികര്‍ക്ക് പുടിൻ താക്കീത് നൽകിയിരിക്കുന്നത്. എന്നാൽ ഉക്രെയ്ൻ ഒരിക്കലും റഷ്യക്ക് ഭീഷണി ആയിരുന്നില്ലെന്നും ഇനി ആകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്കി വ്യക്തമാക്കി. ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രണ്ടര ലക്ഷത്തോളം റഷ്യന്‍ സൈനികർ ഉക്രെയ്നെ വളഞ്ഞിരിക്കുന്നതായാണ് വിവരം. ടാങ്കുകളും വലിയ ആയുധങ്ങളും വഹിക്കുന്നതിന് ഉപയോഗിക്കുന്ന സൈനികവാഹനങ്ങള്‍ ഉള്‍പ്പടെ ഉക്രെയ്ന് 40 കിലോമീറ്റർ ചുറ്റളവിൽ റഷ്യ വിന്യസിച്ചിട്ടുണ്ട്.
Discussion about this post