ലുഹാൻസ്ക്: റഷ്യ ഉക്രെയ്ന് മേൽ ആക്രമണം ശക്തമാക്കിയതോടെ ഉക്രെയ്ൻ പ്രതിരോധം ആരംഭിച്ചതായി റിപ്പോർട്ട്. ലുഹാൻസ്കിൽ അഞ്ച് റഷ്യൻ വിമാനങ്ങളും ഒരു ഹെലികോപ്ടറും വെടിവെച്ചിട്ടെന്ന് ഉക്രെയ്ൻ അവകാശപ്പെട്ടു. ഇക്കാര്യം ഉക്രെയ്ൻ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
എന്നാൽ ഉക്രെയ്ന്റെ അവകാശവാദം റഷ്യ തള്ളി. ഉക്രെയ്നിയൻ വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണമായും പരാജയം സമ്മതിച്ചതായി റഷ്യ വ്യക്തമാക്കി. ഉക്രെയ്നിൽ നിന്നും സ്വതന്ത്രമായ മേഖലയാണ് ലുഹാൻസ്ക് എന്ന നിലപാടും റഷ്യ ആവർത്തിച്ചു.
അതേസമയം ജനവാസ മേഖലകളിലും ആക്രമണം രൂക്ഷമാണെന്ന് റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ കീവ് മേയർ നിർദേശിച്ചു.
Discussion about this post