ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി റുമേനിയയിൽ എത്തിയ എയർ ഇന്ത്യ വിമാനം ഇന്ത്യക്കാരുമായി ബുക്കാറെസ്റ്റ് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടു. വിമാനത്തില്‍ 30 ല്‍ അധികം മലയാളികളുണ്ട്. അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയിൽ എത്തും.
470 പേരുടെ സംഘമാണ് റുമേനിയ വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യ സംഘം റൊമേനിയിലെ ബുക്കാറെസ്റ്റ് വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി അധികൃതർ വിതരണം ചെയ്തു.
മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ എത്തും. റൊമേനിയൻ അതിർത്തി വഴി രണ്ടാമത്തെ സംഘത്തെയും ഇന്ന് വിമാനത്താവളത്തിൽ എത്തിക്കും. ഡൽഹിയിൽ നിന്നും രണ്ടാം വിമാനവും ഇന്ന് ബുക്കാറെസ്റ്റിൽ എത്തും. ഹംഗറിലേക്കും ഇന്ന് ഇന്ത്യൻ വിമാനമുണ്ട്.










