ഡൽഹി: ഉക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ ഫുട്ബോൾ ടീമിന് ഫിഫയും യുവേഫയും വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി. യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഫിഫ വിലക്കിയെങ്കിൽ എന്തു കൊണ്ട് ഭീകരവാദത്തിന്റെ പേരിൽ പാകിസ്ഥാനെ ഐസിസി വിലക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
If FIFA can expel Russia from the 2022 football World Cup, what was stopping the ICC from expelling Pakistan for Kargil, 26/11 & more recent events?
— Abhishek Singhvi (@DrAMSinghvi) March 1, 2022
‘ഫിഫക്ക് റഷ്യയെ 2022 ലോകകപ്പ് ഫുട്ബോളിൽ നിന്ന് വിലക്കാമെങ്കിൽ കാർഗിൽ യുദ്ധത്തിന്റെയും 26/11ന്റെയും പേരിൽ ഐസിസി എന്തു കൊണ്ട് പാകിസ്ഥാനെ വിലക്കുന്നില്ല?‘. ഇതായിരുന്നു അഭിഷേക് സിംഗ്വിയുടെ ട്വീറ്റ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഉക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ ഫുട്ബോൾ ടീമിന് വിലക്കേർപ്പെടുത്തിയതായി അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനും യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷനും കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
Discussion about this post