ഡൽഹി: ഉക്രെയ്ൻ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ നിർദേശം ഏറ്റെടുത്ത് വ്യോമസേന. ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഉടൻ ഉക്രെയ്നിലേക്ക് പറക്കും. നേരത്തെ ഉക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളിൽ പങ്കു ചേരാൻ ഇന്ത്യൻ വ്യോമസേനക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര നിർദേശം നൽകിയിരുന്നു.
കൂടാതെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും എത്രയും വേഗം ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്നും പുറത്തു കടക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകിയിരിക്കുകയാണ്. ഇതിനായി ട്രെയിനുകളും മറ്റ് എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്താൻ എംബസി നിർദേശിച്ചു.
ഉക്രെയ്ൻ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം നാല് കേന്ദ്ര മന്ത്രിമാർ നിലവിൽ ഉക്രെയ്ൻ അതിർത്തിയിൽ പ്രവർത്തനം തുടരുകയാണ്.
Discussion about this post