ഉക്രെയ്ൻ നഗരങ്ങളായ കീവിലും ഖാർകീവിലും റഷ്യ വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ത്വരിത ഗതിയിലാക്കി കേന്ദ്ര സർക്കാർ. പ്രധാനമായും റുമേനിയൻ അതിർത്തി വഴിയും ഹംഗേറിയൻ അതിർത്തി വഴിയുമാണ് കേന്ദ്ര സർക്കാർ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്ര മന്ത്രിമാരെ സർക്കാർ ഉക്രെയ്ൻ അതിർത്തിയിലേക്ക് അയച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ യുദ്ധം നടക്കുന്ന ഉക്രെയ്നിൽ നിന്നും റുമേനിയൻ അതിർത്തി കടക്കാൻ സാധിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി പങ്കു വെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. പ്രിനീത എന്നണ് വിദ്യാർത്ഥിനി സ്വയം പരിചയപ്പെടുത്തുന്നത്.
This girl has all the praise for embassy staff as she crossed the #Romanian border from #Ukraine pic.twitter.com/kJfe9YjRwg
— . (@PIB_Patna) March 1, 2022
ഇന്ത്യൻ സർക്കാരിന്റെ നിർദേശ പ്രകാരം രണ്ട് ദിവസം ഉക്രെയ്ൻ അതിർത്തിയിൽ തങ്ങിയതായി പെൺകുട്ടി പറയുന്നു. ഇപ്പോൾ എംബസി നിർദേശം അനുസരിച്ച് റുമേനിയൻ അതിർത്തി കടന്നിരിക്കുകയാണ്. തങ്ങൾക്ക് ഭക്ഷണവും പാർപ്പിടവും പുതപ്പുകളും നൽകിയ എംബസിക്ക് പെൺകുട്ടി നന്ദി അറിയിക്കുന്നു. ഈ വലിയ പ്രതിസന്ധിക്കിടയിലും തങ്ങളെ സഹായിക്കുന്ന ഇന്ത്യൻ എംബസിക്കും റുമേനിയൻ സർക്കാരിനും ആവർത്തിച്ച് നന്ദി പറഞ്ഞു കൊണ്ടാണ് പെൺകുട്ടി വീഡിയോ അവസാനിപ്പിക്കുന്നത്.
Discussion about this post