ഡൽഹി: യുദ്ധം രൂക്ഷമായിരിക്കുന്ന ഉക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ പദ്ധതി പുരോഗമിക്കുന്നു. ഉക്രെയ്നിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. ആറ് വിമാനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരേയും കൊണ്ട് ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
പോളണ്ടില്‍ നിന്നുള്ള ആദ്യ വിമാനവും ഇന്ത്യയിൽ എത്തി. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 26 വിമാനങ്ങള്‍ കൂടി ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകും. യുക്രൈനിലെ വ്യോമപാത അടച്ച പശ്ചാത്തലത്തില്‍ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ പുറപ്പെടുന്നത്.
രക്ഷാദൗത്യത്തിന്റെ ഭാഗമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസറ്റ്ർ വിമാനം ഉക്രെയ്നിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തലസ്ഥാന നഗരമായ കീവില്‍ അകപ്പെട്ട ഇന്ത്യക്കാർ മുഴുവൻ ഉടൻ നാട്ടിലെത്തുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശൃംഗ്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പുലർച്ചെ നാല് മണിയോടെ ആയിരുന്നു സി – 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഹിന്ദൻ വ്യോമതാവളത്തിൽ നിന്ന് റൊമാനിയയിലേക്ക് പുറപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടർന്നാണ് ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ യുക്രൈനിലേക്ക് അയച്ചത്. റൊമാനിയയിൽ എത്തിയ കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ വിദ്യാർഥികളുമായി സംവദിച്ചു.
Discussion about this post