കൊല്ലം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവ ഡോക്ടർ അറസ്റ്റിൽ. കൊട്ടാരക്കര നിലമേല്‍ കരിയോട് അല്‍ഹുദാ വീട്ടില്‍ ലത്തീഫ് മുര്‍ഷിദാണ്(26) പിടിയിലായത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് ഇയാൾ.
സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ഇതുകാട്ടി വീണ്ടും പീഡിപ്പിക്കുകയും ചൈയ്തന്നും പരാതിയിലുണ്ട്. വിവാഹം ചെയ്യണമെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
വിവാഹം കഴിക്കാന്‍ പ്രതി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വഞ്ചിക്കപ്പെട്ടതായി ബോദ്ധ്യമായ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.












