ഡൽഹി: യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും ഉക്രെയ്ൻ. ടെലിവിഷൻ അഭിസംബോധനയിൽ ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ഡിമിത്രോ കുലേബയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യുദ്ധം അവസാനിക്കുന്നതാണ് എല്ലാ രാജ്യങ്ങൾക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക രംഗത്ത് ഉക്രെയ്നുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളും സമാധാനം ആഗ്രഹിക്കുന്നവരാണ്. യുദ്ധം അവസാനിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണെന്നും കുലേബ പറഞ്ഞു.
സാധാരണക്കാരെയും വിദേശ പൗരന്മാരെയും മാറ്റി പാർപ്പിക്കുന്നത് വരെ വെടിനിർത്തലിന് റഷ്യ തയ്യാറാകണമെന്ന് ദിമിത്രോ കൊലേബ ആവശ്യപ്പെട്ടു. കഴിഞ്ഞ മുപ്പത് വർഷമായി വിവിധ ദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉക്രെയ്നിൽ പഠിക്കുന്നു. അവരുടെ ഭാവി കണക്കിലെടുത്ത് മറ്റ് രാജ്യങ്ങൾ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Discussion about this post