ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി മുന്നേറുകയാണ്. മണിപ്പൂരിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം നിൽക്കുന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
ഉത്തരാഖണ്ഡിൽ 21 സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ 20 സീറ്റുകളിൽ മുന്നേറ്റവുമായി കോൺഗ്രസ് തൊട്ടു പിന്നിലുണ്ട്. ആം ആദ്മി പാർട്ടി 3 ഇടങ്ങളിലും മറ്റുള്ളവർ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുന്നു.
ഗോവയിൽ ഫലസൂചനകൾ മാറി മറിയുകയാണ്. 6 സീറ്റുകളിൽ ബിജെപിയും 4 ഇടത്ത് കോൺഗ്രസുമാണ് മുന്നേറുന്നത്. മണിപ്പൂരിൽ കോൺഗ്രസും ബിജെപിയും 4 സീറ്റുകളിൽ വീതം മുന്നേറുമ്പോൾ എൻ പിപി, എൻപിഎഫ് എന്നിവർ ഓരോ സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.
Discussion about this post