കീവ്: ഉക്രെയ്നിൽ അമേരിക്കൻ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഇർപനിൽ വെച്ച് 51 വയസ്സുകാരനായ ബ്രെന്റ് റെനോഡ് ആണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഇദ്ദേഹം ന്യൂയോർക്ക് ടൈംസ് ലേഖകനാണ്.
വെടിവെപ്പിൽ മറ്റൊരു മാധ്യമപ്രവർത്തകനും പരിക്കേറ്റു. വെടിയേറ്റ മാധ്യമപ്രവർത്തകനെ യുദ്ധഭൂമിയിൽ നിന്നും മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു.
ബ്രെന്റ് റൊനോഡിന്റെ മരണത്തിൽ ന്യൂയോർക്ക് ടൈംസ് അഗാധമായ ദു:ഖം രേഖപ്പെടുത്തി. അദ്ദേഹം മികച്ച ഫോട്ടോഗ്രാഫറും മാധ്യമപ്രവർത്തകനുമായിരുന്നു. എന്നാൽ ഉക്രെയ്നിൽ അദ്ദേഹം ഡ്യൂട്ടിയിൽ ആയിരുന്നില്ലെന്നും ന്യൂയോർക്ക് ടൈംസ് വിശദീകരിച്ചു.
Discussion about this post