കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ ന്യായീകരിച്ച് ട്വീറ്റുകളുടെ പെരുമഴയുമായി കോൺഗ്രസ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം ഇസ്ലാമിക മൗലികവാദികളല്ലെന്നും ഭീകരവാദികളാണെന്നുമാണ് കോൺഗ്രസിന്റെ ന്യായീകരണം. ഇതിനായി വിചിത്രവും അടിസ്ഥാന രഹിതവുമായ ഒരു കണക്കും കോൺഗ്രസ് മുന്നോട്ട് വെക്കുന്നു.
1990 മുതൽ 2007 വരെയുള്ള 17 വർഷക്കാലം 399 കശ്മീരി പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടതെന്ന് കോൺഗ്രസ് ട്വീറ്റിൽ പറയുന്നു. ഇവർ ഭീകരവാദി ആക്രമണങ്ങൾക്ക് വിധേയരായി കൊല്ലപ്പെട്ടതാണെന്നാണ് കോൺഗ്രസ് ന്യായീകരിക്കുന്നത്. ഇതേ കാലയളവിൽ കശ്മീരിൽ 15,000 മുസ്ലീങ്ങൾ ഭീകരവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതായും കോൺഗ്രസ് കണ്ടെത്തിയിരിക്കുന്നു.
കോൺഗ്രസിന്റെ ഈ വിചിത്രമായ കണ്ടെത്തലുകൾക്കെതിരെ അതിരൂക്ഷ പ്രതികരണമാണ് ട്വിറ്ററിൽ ഉണ്ടായത്. യാതൊരു അടിസ്ഥാനവുമില്ലാതെ അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ചെടുത്ത നട്ടാൽ കുരുക്കാത്ത നുണയാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്ന് കണക്കുകൾ നിരത്തി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടി. കശ്മീരിൽ എല്ലാ കാലത്തും ഭീകരവാദി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ കശ്മീരി പണ്ഡിറ്റുകളെ കൃത്യമായ അജണ്ട വെച്ച് ഇസ്ലാമിക മൗലികവാദികൾ വംശഹത്യക്ക് വിധേയരാക്കുകയായിരുന്നു എന്ന് തെളിവുകൾ സഹിതം പലരും ട്വീറ്റിന് താഴെ കമന്റ് ചെയ്തു. കോൺഗ്രസ് കശ്മീരിൽ എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളോടെയും പാർപ്പിച്ച വിഘടനവാദികളായിരുന്നു ഇതിന് പ്രധാനമായും ഊർജ്ജമായതെന്നും ഇവർ വ്യക്തമാക്കുന്നു.
പ്രതിഷേധങ്ങളും വസ്തുനിഷ്ഠമായ രാഷ്ട്രീയ വിവരണങ്ങളും ശക്തമായതോടെ ട്വീറ്റ് മുക്കി തടിതപ്പിയിരിക്കുകയാണ് കോൺഗ്രസ്. എന്നാൽ ഇതിന് സമാനമായ മറ്റൊരു ട്വീറ്റ് ഇപ്പോഴും കോൺഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്. 1948ൽ വിഭജനത്തിന് ശേഷമുണ്ടായ വർഗീയ കലാപങ്ങളിൽ ഒരു ലക്ഷത്തിൽ അധികം കശ്മീരി മുസ്ലീങ്ങൾ കൊല്ലപ്പെട്ടു എന്നാണ് കോൺഗ്രസിന്റെ കണ്ടെത്തൽ. ഇതിന് പകരമായി ഒരു കശ്മീരി പണ്ഡിറ്റിനെ പോലും ആരും കൊലപ്പെടുത്തിയില്ലെന്നും കോൺഗ്രസ് ന്യായീകരിക്കുന്നു. എന്നാൽ ഈ ട്വീറ്റിനെതിരെയും പ്രതികരണങ്ങൾ രൂക്ഷമാകുകയാണ്. വിഭജനത്തിന് ശേഷം നടന്ന ഹിന്ദു- സിഖ് കൂട്ടക്കൊലകളെ കോൺഗ്രസ് തമസ്കരിച്ച് ഇസ്ലാമിക മൗലികവാദികളുടെ ഇരവാദ സിദ്ധാന്തങ്ങൾക്ക് കുടപിടിക്കുകയാണ് എന്നാണ് ഉയരുന്ന വിമർശനം.
https://twitter.com/INCKerala/status/1503036435783303176
വംശഹത്യയെയും പലായനത്തെയും കോൺഗ്രസ് ന്യായീകരിക്കുകയാണെന്ന് വലതുപക്ഷ ചിന്തകൻ ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാണിക്കുന്നു. മരിച്ചവരോടും പലായനം ചെയ്തവരോടും ഇപ്രകാരമാണ് കോൺഗ്രസ് അനാദരവ് കാണിക്കുന്നത്. ഇത്തരത്തിലാണ് നിങ്ങൾക്ക് രാഷ്ട്രീയ അസ്തിത്വം നഷ്ടമാകുന്നത്. ട്വീറ്റ് ഡിലീറ്റ് ചെയ്തത് കൊണ്ടു മാത്രം നിങ്ങളുടെ നീചമായ ഈ പ്രവൃത്തി ന്യായീകരിക്കപ്പെടുന്നില്ല. ഇനി അടുത്തത് സിഖ് വിരുദ്ധ കലാപത്തെ ന്യായീകരിക്കലാണോ എന്നും ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു.
This is how you normalise genocide & exodus. This is how you show disrespect to the dead & displaced. This is how you manage to lose your political existence. Deleting this tweet wouldn’t absolve you of this wicked act, @INCKerala. What's next—justification of anti-Sikh riots? pic.twitter.com/zskaDPibQ1
— Sreejith Panickar (@PanickarS) March 14, 2022
Discussion about this post