തിരുവനന്തപുരം: സിപിഎം നേതാവ് പാറ ലോറിക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങുന്നു എന്ന് പരാതി. സപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം മടവൂര്‍ അനിലിന് എതിരെയാണ് പാർട്ടിക്ക് പരാതി ലഭിച്ചത്. കേരളാ മൈനിങ് കോര്‍പ്പറേഷന്‍ ചെയര്‍മാനാണ് മടവൂര്‍ അനില്‍.
സിപിഎം കിളിമാനൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയാണ് മടവൂര്‍ അനില്‍. സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ ഭാര്യാ സഹോദരിയുടെ മകന്‍ രഞ്ജിത്ത് ഭാസിയാണ് പരാതി നല്‍കിയത്. ആനത്തലവട്ടം ആനന്ദന്‍ നേരിട്ടാണ് പരാതി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കൈമാറിയത്.
പരാതിയിൽ അന്വേഷണം നടത്താൻ പാർട്ടി മൂന്നംഗ കമ്മീഷനെ നിയമിച്ചു. നഗരൂര്‍ കടവിളയില്‍ വിഴിഞ്ഞം പോര്‍ട്ട് നിര്‍മാണത്തിനായി പാറ ഖനനം നടത്തുന്ന ക്വാറി പ്രവർത്തിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് കിലോമീറ്ററിന് നാല് രൂപ 50 പൈസ നിരക്കിലാണ് ലോഡ് കയറ്റി വിടുന്നത്. ചില വാഹനങ്ങള്‍ക്ക് 5 രൂപ 25 പൈസയാണ് ഈടാക്കുന്നത്. കൂടുതല്‍ ഈടാക്കുന്നത് പാര്‍ട്ടിക്കുള്ള കമ്മീഷനായി എടുക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി മുരളിയാണ് അന്വേഷണ കമ്മീഷന്‍ കണ്‍വീനര്‍. വര്‍ക്കല എംഎല്‍എ വി. ജോയി, ആറ്റിങ്ങലില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. രാമു എന്നിവരുള്‍പ്പെടുന്നതാണ് അന്വേഷണ കമ്മീഷന്‍. അതേസമയം, മടവൂര്‍ അനില്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
Discussion about this post