മലപ്പുറം: പിണറായി കേരളത്തിന്റെ പുതിയ ഇമാമെന്ന് സിപിഎം നേതാവ് അബ്ദു റഹ്മാൻ പുൽപ്പറ്റ. മലപ്പുറം ചെമ്രക്കാട്ടൂരിൽ മാർച്ച് 19ന് നടന്ന ഇ എം എസ്- എ കെ ജി സ്മാരക ദിനാചരണത്തിലാണ് അബ്ദു റഹ്മാൻ പുൽപ്പറ്റ പിണറായി വിജയനെ ഇമാമായി പ്രഖ്യാപിച്ചത്. ഗൾഫ് നാടുകളിൽ വൻ സ്വീകാര്യതയാണ് പിണറായിക്ക് ലഭിക്കുന്നതെന്നും പുൽപ്പറ്റ അഭിപ്രായപ്പെടുന്നു.
‘ആ കോരന്റെ മകനാണ് ദുബായിലെ ശൈഖ് സ്വീകരണം കൊടുത്ത് ഇരുത്തിയത്.വലത്തേ അറ്റത്ത് ഖമറുൽ ഉലമ, ഇടത്തേ അറ്റത്ത് സയ്യിദ് ഉൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ. നടുക്കോ, ശൈഖുൽ മശായിഖ് അൽ ശൈഖ് പിണറായി വിജയൻ ക്യാപ്ടൻ. കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോൾ ഒരു ഇമാമുണ്ടെന്ന് മനസ്സിലായിരിക്കുന്നു. അതാണ് ഒരു ശര്രും ഏൽക്കാത്തത്‘. ഇതായിരുന്നു അബ്ദു റഹ്മാന്റെ വാക്കുകൾ.
അതേസമയം പിണറായി വിജയനെ ഇമാമാക്കിയ വാർത്തയോട് ട്രോളുകളിലൂടെയുള്ള പ്രതികരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. ‘ഇരട്ടച്ചങ്കൻ, ക്യാപ്ടൻ, ഡെയ്ബം, കാരണഭൂതൻ എന്നിവയുടെ പര്യായമായി ഇനി ഇമാം എന്ന വാക്കും മാറുമല്ലോ പടച്ചോനേ‘ എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.
Discussion about this post