ഡൽഹി: ജെ എൻ യു, ഡൽഹി ഉൾപ്പെടെ രാജ്യത്തെ രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പൊതുപരീക്ഷ. 45 സര്‍വകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷ എഴുതണം. ദേശീയ വിദ്യാഭ്യസ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം.
ജൂലൈ മാസത്തിൽ കേന്ദ്ര സർവകലാശാലകളിലേക്കുള്ള ആദ്യ പ്രവേശന പരീക്ഷ നടക്കും. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷ എഴുതാം. പന്ത്രണ്ടാം ക്ലാസ് സിബിഎസ്‌സി സിലബസ് പ്രകാരമുള്ള ചോദ്യങ്ങളാകും പ്രവേശന പരീക്ഷയിലുണ്ടാകുക.
ന്യൂനപക്ഷ പദവിയുള്ള സര്‍വകലാശാലകളും പുതിയ ഉത്തരവിന്റെ പരിധിയില്‍ വരുമെന്ന് യുജിസി വ്യക്തമാക്കി. നാഷണല്‍ ടെസ്റ്റ് ഏജന്‍സിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്.
Discussion about this post