മുംബൈ: കൊവിഡിന് ശേഷം ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന ഹിന്ദി ചിത്രമായി ‘ദി കശ്മീർ ഫയൽസ്‘. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോൾ ചിത്രത്തിന്റെ ആകെ കളക്ഷൻ 200 കോടി പിന്നിട്ടു. കൊവിഡിന് ശേഷം റിലീസ് ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം സൂര്യവംശിയുടെ കളക്ഷൻ ചിത്രം മറികടന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കിയിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന ‘കശ്മീർ ഫയൽസ്‘ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഉത്തർ പ്രദേശ് സ്വദേശി ഇന്തസാർ ഹുസൈൻ ആയിരുന്നു പരാതിക്കാരൻ. ചിത്രം മുസ്ലീം വികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു പരാതിക്കാരന്റെ വാദം. എന്നാൽ ഈ ഹർജി കോടതി തള്ളിയിരുന്നു.
ആദ്യ ദിനം 3.55 കോടി രൂപയായിരുന്നു കശ്മീർ ഫയൽസിന്റെ കളക്ഷൻ. എന്നാൽ ചിത്രം കൂടുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയതോടെ കളക്ഷൻ കുത്തനെ ഉയരുകയായിരുന്നു.
Discussion about this post