എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. ആദ്യ ദിനം ചിത്രം തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 100 കോടിയിലേറെയാണ് വരുമാനം നേടിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 36 കോടിയിലേറെ വരുമാനം നേടിയെന്നാണ് റിപ്പോർട്ട്.
രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, ആലിയഭട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ മുതൽ മുടക്ക് 450 കോടിയാണ്. 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ഫാന്റസിയായി ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോള്‍ കോമരം ഭീം ആയി എത്തുന്നത് ജൂനിയര്‍ എന്‍ടിആറാണ്.
ഡി വി ധനയ്യയാണ് ചിത്രത്തിന്റെ നിർമ്മാണം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തില്‍ കുമാറും നിര്‍വഹിക്കുന്നു. സംഗീതം എം.എം കീരവാണി. കലാസംവിധാനം സാബു സിറിൾ.













Discussion about this post