മുംബൈ: കാശ്മീര്‍ പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രം ദ കാശ്മീര്‍ ഫയല്‍സ് ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ 250 കോടി പിന്നിട്ടു. റിലീസ് ചെയ്ത് വെറും 17 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
17–ാം ദിവസം മാത്രം ഇന്ത്യയില്‍ നിന്ന് ചിത്രം 7.60 കോടിയും വിദേശത്തു നിന്ന് 2.15 കോടിയും നേടിയെന്നും റിപ്പോര്‍ട്ടുണ്ട്. 1990-ലെ കാശ്മീര്‍ കലാപ കാലത്ത് കാശ്മീരി ഹിന്ദുക്കളുടെ പലായനത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം മാര്‍ച്ച് 11 നാണ് പ്രദര്‍ശനത്തിനെത്തിയത്.
അക്കാലത്ത് കാശ്മീരി പണ്ഡിറ്റുകള്‍ നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങളും സ്വന്തം നാടുവിട്ട് പലായനം ചെയ്യേണ്ടിവന്നതുമാണ് സിനിമയിലെ കഥാതന്തു. വിവേക് രഞ്ജന്‍ അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തില്‍ അനുപം ഖേര്‍, മിഥുന് ചക്രബൊര്‍ത്തി, പല്ലവി ജോഷി, ദര്ശന് കുമാര്‍, എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വ്യക്തമായ രാഷ്ട്രീയമുളള, ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നിക്കുന്ന ഷോട്ടുകളുളള ചിത്രമാണ് കാശ്മീരി ഫയല്‍സ്. ചിത്രത്തിന്റെ സംവിധായകന് വിവേക് രഞ്ജന്‍ അഗ്നിഹോത്രിയ്ക്ക് റിലീസിന് പിന്നാലെ ജീവന് ഭീഷണി നേരിട്ടിരുന്നു. തുടര്‍ന്ന് വൈ കാറ്റഗറി സുരക്ഷയാണ് രഞ്ജന്‍ ഏര്‍പ്പെടുത്തിയത്. രണ്ട് കമാന്‍ഡോകളും പൊലീസ് ഉദ്യോഗസ്ഥരുമടക്കം എട്ടംഗ സുരക്ഷയാണ് രഞ്ജന്‍ രാജ്യമൊട്ടാകെ ലഭിക്കുക.
Discussion about this post