ദേശീയ പണിമുടക്കിന്റെ മറവിൽ ഹിന്ദു കുടുംബം സഞ്ചരിച്ച ഓട്ടോ റികഷ്യ്ക്ക് നേരെ നടന്ന ആക്രമണത്തെ ന്യായീകരിച്ച് ഐ എൻ ടി യു സി നേതാവ് ചന്ദ്രശേഖരൻ. സമരത്തിന്റെ അന്ന് തന്നെ അമ്പലത്തിൽ പോയി മുത്തപ്പനെ തൊഴണം എന്ന് എന്താ ഇത്ര നിർബ്ബന്ധമെന്ന് ചന്ദ്രശേഖരൻ ചോദിച്ചു. ചന്ദ്രശേഖരന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ഓട്ടോ റിക്ഷയിൽ പോയവർ കഴുത്തിൽ ‘ഒരു പ്രത്യേക നിറത്തിലുള്ള‘ ഷാൾ ധരിച്ചിരുന്നു. ആ ഷാൾ കണ്ടപ്പോഴേ ആപത്ശങ്കയുണ്ടായി എന്ന് ചന്ദ്രശേഖരൻ പറയുന്നു. കാവി നിറത്തിലുള്ള ഷാൾ ആയിരുന്നു യാത്രക്കാരിൽ ചിലർ ധരിച്ചിരുന്നത്.
INTUC trade union leader R Chandrasekharan wonders if something would've happened, had the family (whose vehicle was vandalised) not visited the temple on the day of strike. Someone please tell this fellow that people have a Constitutional right to travel & pray as they wish! pic.twitter.com/cKwS0QYWcm
— Sreejith Panickar (@PanickarS) March 30, 2022
ചന്ദ്രശേഖരന്റെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. ഹിന്ദുക്കൾ എന്ന് അമ്പലത്തിൽ പോകണമെന്ന് എ ഐ സി സി ആസ്ഥാനത്ത് നിന്നാണോ തീട്ടൂരം വരുന്നതെന്ന് ഒരാൾ ചോദിച്ചു. മസ്ജിദിൽ വെള്ളിയാഴ്ച തന്നെ നിസ്കരിക്കണോ, ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്ച തന്നെ കുർബാന കൂടാൻ പോകണോ എന്ന് ചോദിക്കാൻ ചന്ദ്രശേഖരന് ധൈര്യമുണ്ടോ എന്നും സാമൂഹിക മാധ്യമങ്ങളിൽ ചിലർ ചോദിക്കുന്നു.
Discussion about this post