കൊൽക്കത്ത: ബീർഭൂം കൊട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എം പിമാർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചാകും കൂടിക്കാഴ്ച.
പശ്ചിമ ബംഗാളിലെ ക്രമസമാധാന തകർച്ച എം പിമാർ പ്രധാനമന്ത്രിയെ ധരിപ്പിക്കും. ബീർഭൂമിലെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അനുശോചനം അറിയിച്ചിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംഭവത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച സുവേന്ദു അധികാരി ഉൾപ്പെടെ അഞ്ച് ബിജെപി എം എൽ എമാരെ ബംഗാൾ നിയമസഭയിൽ നിന്നും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് പൊതുവിലുള്ള അഭിപ്രായം. ഇക്കാര്യവും എം പിമാർ പ്രധാനമന്ത്രിയെ ധരിപ്പിക്കും. 12 പേരുടെ മരണത്തിനിടയാക്കിയ ബീർഭൂം കൂട്ടക്കൊലക്കേസ് നിലവിൽ സിബിഐ അന്വേഷിക്കുകയാണ്.
Discussion about this post