മുംബൈ: ബോളിവുഡ് നടി മലൈക്ക അറോറയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. പൂണെയില്‍ പരിപാടി കഴിഞ്ഞ് വരുന്നതിനിടെ ശനിയാഴ്ചയാണ് അപകടമുണ്ടായത്.
തലയ്ക്ക് ചെറിയ പരുക്കേറ്റ മലൈകയൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കുകള്‍ മാത്രമാണുള്ളതെന്നും മലൈക ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നെറ്റിയില്‍ ചെറിയ പരുക്കു മാത്രമാണ് മലൈകയ്ക്കുള്ളത്. സിടി സ്കാന്‍ എടുത്തതില്‍ പ്രശ്നങ്ങളൊന്നുമില്ല. നിലവില്‍ അവര്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. നീരീക്ഷണത്തില്‍ കഴിയുകയാണ്. രാവിലെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി പുറത്തുവിട്ട സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
മുംബൈ – പൂണെ എക്സ്പ്രസ് വേയില്‍ വച്ചായിരുന്നു അപകടം. മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് വാഹനങ്ങളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. നിസാര പരിക്ക് മാത്രമാണുള്ളതെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുവെന്നും സഹോദരി അമൃത മാധ്യമങ്ങളോട് പറഞ്ഞു.
ഡ്രൈവറിനും ബോഡി ഗാര്‍ഡിനുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അതു വഴി പോയ എംഎന്‍എസ് നേതാവാണ് മലൈകയെ ആശുപത്രിയിലാക്കിയത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി. മൂന്ന് വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ച് ഉടമകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അപകടകാരണം എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Discussion about this post