ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന വ്യത്യസ്തങ്ങളായ രണ്ട് ഏറ്റുമുട്ടലുകളിൽ വിവിധ ഭീകര സംഘടനകളിൽ പെട്ട രണ്ട് ഭീകരരെ സൈന്യം വധിച്ചു. അവന്തിപൊരയിൽ ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് വിവരം ലഭിച്ച സൈന്യം ജമ്മു കശ്മീർ പൊലീസുമായി ചേർന്ന് വാഹന പരിശോധന ശക്തമാക്കിയിരുന്നു.
ബുധനാഴ്ച രാവിലെ 6.45ഓടെ അരിഗാം ഗ്രാമത്തിൽ പരിശോധന നടത്തുകയായിരുന്ന സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം ശക്തമായി പ്രത്യാക്രമണം നടത്തി. ഇതിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.
8.40ന് മറ്റൊരു പരിശോധന സ്ഥലത്ത് നടന്ന സമാനമായ ഏറ്റുമുട്ടലിലാണ് രണ്ടാമത്തെ ഭീകരൻ കൊല്ലപ്പെട്ടത്. ഷഫാത് മുസാഫർ സോഫി എന്ന ഭീകരനും ലഷ്കർ ഭീകരനായ ഉമർ നബിയുമാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങളും ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post