രുദ്രാപുർ: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ആഘോഷിച്ച മുസ്ലീം കുടുംബത്തിന് നേരെ ഇസ്ലാമിക മൗലികവാദികളുടെ ആക്രമണം. ഇസ്ലാമിനെ വഞ്ചിച്ച കാഫിറുകൾ എന്ന് ആക്രോശിച്ചാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഉള്ളവരെ മതമൗലികവാദികൾ ആക്രമിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിൽ പെൺകുട്ടി ഉൾപ്പെടെ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ 6 പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ 5 പേരെ തിരിച്ചറിഞ്ഞു. ആറാമന് വേണ്ടി അന്വേഷണം ആരംഭിച്ചു.
ആക്രമിക്കപ്പെട്ട കുടുംബാംഗം അനീസ് മിയാൻ ഗുഡ്ഡു ബിജെപി ഭാരവാഹിയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഇദ്ദേഹത്തിന്റെ കുടുംബം ബിജെപിക്ക് വേണ്ടി സജീവമായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നു. നിരവധി മുസ്ലീം വോട്ടുകൾ ഇവർ ബിജെപിക്ക് വേണ്ടി പിടിച്ചിരുന്നു. അന്ന് മുതലേ ഇവർക്കെതിരെ ഒരു വിഭാഗം ആസൂത്രിതമായ കുപ്രചാരണങ്ങൾ അഴിച്ചു വിട്ടിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു.
Discussion about this post