ഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാരിലേക്ക് എത്തിക്കുന്നതിനായി ബൂത്തു തല പ്രവർത്തനങ്ങളാണ് നിലവിൽ നടന്നു വരുന്നത്. പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർക്കാനുള്ള നടപടികളും പ്രവർത്തകർ നടത്തി വരുന്നുണ്ട്.
അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം വിദേശത്തേക്ക് പോകും. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നിലം തൊടാതെ പരാജയപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് രാഹുലിന്റെ വിദേശ യാത്ര.
കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ രാഹുൽ ഗാന്ധിയുടെ രണ്ടാം വിദേശ സന്ദർശനമാണ് ഇത്. 2021 ഡിസംബറിൽ ‘സ്വകാര്യ‘ ആവശ്യങ്ങൾക്കായി രാഹുൽ ഗാന്ധി വിദേശത്ത് പോയിരുന്നു.
Discussion about this post