കോഴിക്കോട്: കുടുംബവഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ കാത് കടിച്ചുപറിച്ച ശേഷം ഒൻപത് വയസ്സുകാരിയായ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു. താമരശ്ശേരി സ്വദേശി ഷാജിക്കെതിരെയാണ് ഭാര്യ ഫിനിയ പരാതിയുമായി എത്തിയത്. മകൾക്ക് സൈക്കിൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന സംസാരമാണ് വാക്കു തർക്കത്തിലും ആക്രമണത്തിലും കലാശിച്ചതെന്ന് ഫിനിയ പറഞ്ഞു.
ബാലനീതി നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചേർത്ത് ഷാജിക്കെതിരെ പൊലീസ് കേസെടുത്തു. ഷാജി വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കുന്ന വ്യക്തി ആണെന്ന് പൊലീസ് പറഞ്ഞു. അക്രമം നടത്തിയ ശേഷം ഷാജി ഒളിവിൽ പോയി. ഫിനിയയും മകളും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
2010ലായിരുന്നു ഷാജിയുടെയും ഫിനിയയുടെയും വിവാഹം.
Discussion about this post