ഡൽഹി: കുത്തബ് മിനാർ സമുച്ചയത്തിലെ തകർക്കപ്പെട്ട ക്ഷേത്രങ്ങൾ പുനർനിർമിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഇവിടെ മുൻകാലങ്ങളിൽ നിലനിന്നിരുന്ന ഹൈന്ദവ ആചാരങ്ങൾ പുനസ്ഥാപിക്കണമെന്നും വി എച്ച് പി ആവശ്യപ്പെട്ടു.
കുത്തബ് മിനാറിനുള്ളിലെ ഹിന്ദു വിഗ്രഹങ്ങളുടെ അവസ്ഥ ശോചനീയമാണ്. 27 ഹിന്ദു ക്ഷേത്രങ്ങൾ തകർത്താണ് കുത്തബ് മിനാർ നിർമിക്കപ്പെട്ടിരിക്കുന്നതെന്നും വി എച്ച് പി ചൂണ്ടിക്കാട്ടി.
വിശ്വ ഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബൻസാലിന്റെ നേതൃത്വത്തിൽ ഒരു സംഘം കഴിഞ്ഞ ദിവസം കുത്തബ് മിനാർ സന്ദർശിച്ചിരുന്നു. കുത്തബ് മിനാർ സമുച്ചയത്തിനുള്ളിൽ ഗണേശ വിഗ്രഹങ്ങൾ വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം വേദനാജനകമാണെന്ന് ബിജെപി നേതാവ് തരുൺ വിജയും പറഞ്ഞിരുന്നു. വിഗ്രഹങ്ങൾ സന്ദർശകരുടെ പാദ നിരപ്പിലാണ് വച്ചിരിക്കുന്നത്. അവ ഒന്നുകിൽ അവിടെ നിന്ന് മാറ്റുകയോ അല്ലെങ്കിൽ മാന്യമായ രീതിയിൽ സൂക്ഷിക്കുകയോ വേണമെന്ന് അദ്ദേഹം അവശ്യപ്പെട്ടിരുന്നു.
Discussion about this post