ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു. രോഗബാധ സ്ഥിരീകരിച്ച 14 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ഗുരുതര രോഗമുള്ളവരാണ്. ഡല്‍ഹിയിലെ കലാവതി സരന്‍ ആശുപത്രിയിലാണ് 12 കുട്ടികളെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 59 പേരെയാണ് ഇതുവരെ ആശുപത്രിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം 366 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 3.95 ശതമാനമായി പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്തു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ വിശദമാക്കി.
ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. സ്കൂളിനകത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ വിദ്യാഭ്യാസ ഡയറക്ടററേറ്റിനെ വിവരമറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. വിദ്യാര്‍ത്ഥികളും ജീവനക്കാരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Discussion about this post