മുസ്ലീം ലീഗ് വൈകാതെ ഇടത് മുന്നണിയുടെ ഭാഗമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിന്റെ അപ്രഖ്യാപിത പങ്കാളിയാണ് രാഷ്ട്രീയ നിലപാടുകളുടെ കാര്യത്തിൽ മുസ്ലീം ലീഗ്. ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ അനുകൂലിച്ച പാർട്ടികളാണ് ഇരുവരുമെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രസ്ഥാനങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചവരാണ് കമ്മ്യൂണിസ്റ്റുകാരും ലീഗും. ഇന്ത്യയെ ശിഥിലമാക്കുക എന്നത് ഇവരുടെ പൊതുലക്ഷ്യമാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ മുന്നണിപ്രവേശം അപ്പോൾ ആലോചിക്കുമെന്ന് എൽഡിഎഫ് കണ്വീനർ ഇ പി ജയരാജൻ വ്യക്തമാക്കിയിരുന്നു. പ്രതീക്ഷിക്കാത്ത പല പാർട്ടികളും മുന്നണിയിൽ വന്നേക്കുമെന്നും ഇ പി ജയരാജൻ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.











