അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 18 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് നേടി. 103 റണ്‍സ് നേടിയ ഡീ കോക്കാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. ഡുപ്ലെസി 60 റണ്‍സും ഡേവിഡ് മില്ലറും ബഹര്ദീനും 33 റണ്‍സ് വീതവും നേടി.
ഇന്ത്യക്ക് വേണ്ടി മോഹിത് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 50 ഓവറില്‍ 252 റണ്‍സ് നേടുവാനായുള്ളു. വിരാട് കോഹ്ലി 77 റണ്‍സും രോഹിത് ശര്‍മ 65 റണ്‍സും നേടി. എം.എസ്. ധോണി 47 റണ്‍സും ശിഖര്‍ ധവാന് 13 റണ്‍സും നേടി പുറത്തായപ്പോള്‍ റണ്‍സൊന്നും നേടാതെ തന്നെ സുരേഷ് റെയ്ന മടങ്ങി. ഹര്ഭജന് സിംഗ് 20 റണ്‍സും അക്ഷര്‍ പട്ടേല്‍ 15 റണ്‍സും നേടി പുറത്താകാതെ നിന്നു.
മോര്‍ക്കല്‍ നാലു വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ പരാജയം ഉറപ്പിച്ചു. അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1നു മുന്നിലാണ്.
Discussion about this post