ബ്രസീല്‍:ബ്രസീലില്‍ ജോലിക്കാര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വരുന്നു.ഇതിനായി സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുറയ്ക്കാനായി ജോലിക്കാര്‍ക്കിടയില്‍ സ്മാര്‍ട്ഫോണ്‍ നിരോധിച്ചിരിക്കുകയാണ്. ബ്രസീലിയന്‍ പോലീസിന്റേതാണ് നടപടി.
ജോലിക്കാര്‍ക്കിടയില്‍ സ്മാര്‍ട്ട് ഫോണുകള്‍ നിരോധിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ഒകേ്ടാബര്‍ മാസം മുതല്‍ നിലവില്‍ വരും. ജോലിക്കിടെ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതും ചാറ്റിങ് നടത്തുന്നതും കുറ്റകൃത്യമായി കണക്കാക്കാനും ഉത്തരവിലുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ വാട്സ്ആപ്പാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതിനാല്‍ വാട്സ്ആപ്പ് ആകും ആദ്യം നിരോധിക്കുക. പിന്നീട് ബാക്കി സോഷ്യല്‍ മീഡിയകളും നിരോധിക്കുമെന്നാണ് വിവരം. ജോലിക്കിടെ ഉപയോഗിക്കുന്നതു മാത്രമല്ല റോഡ് ബ്ലോക്കിനു വരെ കാരണമായി കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ് എന്നാണ് പോലീസിന്റെ നിഗമനം.സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്നിലാണ് ബ്രസീലിന്റെ സ്ഥാനം.
Discussion about this post