ഷൂട്ടിങ്ങിനിടെ നടി സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്. കാശ്മീരില്‍ നടക്കുന്ന ‘ഖുഷി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇവരുടെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
സ്റ്റണ്ട് രംഗം ചെയ്യുന്നതിനിടെ വാഹനം ആഴമുള്ള ജലാശയത്തില്‍ പതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ഇരുവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി.
വാഹനം ആഴത്തിലുള്ള വെള്ളത്തില്‍ വീഴുകയും ഇരുവരുടെയും മുതുകിന് പരിക്കേല്‍ക്കുകയുമായിരുന്നു. ശനിയാഴ്ചയാണ് അപകടമുണ്ടായതെന്നും സാമന്തയും വിജയും ഞായറാഴ്ച ജോലി പുനഃരാരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Discussion about this post